mooladhara
Wednesday, October 12, 2016
Sunday, October 9, 2016
നവരാത്രി മഹാത്മ്യം
നവരാത്രി മഹാത്മ്യം
ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റെയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു.
ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാര്‍ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്. മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്.
Saturday, October 8, 2016
വിദ്യാരംഭം
വിദ്യാരംഭം
കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന ഹൈന്ദവാചാരമാണ് വിദ്യാരംഭം. കുട്ടികൾക്ക് രണ്ടരയ്ക്കും മൂന്ന് വയസ്സിനും ഇടക്കാണ് ഈ ചടങ്ങ് നടത്തുന്നത്.
ക്ഷേത്രങ്ങളിൽ വിദ്യാരംഭം നടത്തുന്നത് ഈ ദിവസമാണ്. അറിവിന്റെ ആരംഭമാണ് വിദ്യാരംഭം. കുട്ടികൾക്ക് മൂന്നാം വയസ്സിലാണ് ഈ ചടങ്ങ് നടത്തുന്നത്. കേരളത്തിൽ അക്ഷരാഭ്യാസം അല്ലെങ്കിൽ എഴുത്തിനിരുത്ത് എന്നും ഇത് അറിയപ്പെടുന്നു. മാതാപിതാക്കൾ കുട്ടികളെ പ്രധാനമായും ക്ഷേത്രങ്ങളിലെത്തിച്ചാണ് ചടങ്ങ് നടത്തുന്നത്.
വിദ്യാരംഭം ഗണപതി പൂജയോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് വിദ്യാദേവതയായ സരസ്വതീ ദേവിക്കു പ്രാർത്ഥന നടത്തുന്നു. കുട്ടിയെ മടിയിൽ ഇരുത്തിയശേഷം ഗുരു സ്വർണമോതിരം കൊണ്ടു നാവിൽ "ഹരിശ്രീ" എന്നെഴുതുന്നു. ഹരി എന്നത് ദൈവത്തേയും ശ്രീ എന്നത് അഭിവൃദ്ധിയേയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു. അതിനുശേഷം കുട്ടിയുടെ വലതു കയ്യിലെ ചൂണ്ടുവിരൽ കൊണ്ട് ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ "ഓം ഹരി ശ്രീ ഗണപതയെ നമഃ" എന്ന് എഴുതിക്കുന്നു. ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ എഴുതുന്നത് അറിവ് ആർജിക്കുന്നതിനേയും പൂഴിമണലിൽ എഴുതുന്നത് അറിവ് നിലനിർത്തുന്നതിനേയും സൂചിപ്പിക്കുന്നു.
http://muladhara08.blogspot.com/2016/10/blog-post_8.html
Wednesday, October 5, 2016
ഷുഗർ, പ്രഷർ, കൊളസ്ട്രോൾ , എന്നതു തട്ടിപ്പോ വൈദ്യ ശാസ്ത്രത്തിന്റെ അജ്ഞതയോ ?
➡ 1994 നു മുന്പ് മൂത്രത്തിലെ ഷുഗർ,..., urine strip ഉപയോഗിച്ചു green, yellow, red, എന്ന തൊതിൽ ആണു അളന്നിരുന്നത് .
➡ രക്തത്തിൽ 180 നു മുകളിൽ പഞ്ചസാര ഉണ്ടായാൽ അതു മൂത്രത്തിൽ കൂടി ശരീരം പുറം തള്ളും എന്നതാണു സത്യം .
""അതു ശരീരത്തിന്റെ ശുദ്ധീകരണ പ്രക്രിയ ആണു.""
➡ "മൂത്രത്തിലെ പഞ്ചസാര" അന്നു നിർണയിച്ചത്....
➡ green*** രോഗം ഇല്ല ( 180 വരെ)
➡ yellow, **** 200 നു മുകളിൽ (medium)
➡ red **** 240 നു മുകളിൽ... എന്നു വേണം അനുമാനിക്കാൻ.
➡ 1994 ഓടു കുടി വൈദ്യ ശാസത്രം ബ്ലഡ് ഷുഗർ ടെസ്റ്റും, അതിനു രാസ മരുന്നും ആയി മുന്നോട്ടു വന്നു.
കച്ചവട താല്പര്യം മുന്നിൽ കണ്ടു കൊണ്ടു 140 നു മുകളിൽ ബ്ലഡ് ഷുഗർ ഉള്ളതു രോഗം ആണു എന്നു അവർ വിധി എഴുതി.
➡ മരുന്നു കമ്പനികളുടെ ആവശ്യ പ്രകാരം കൂടുതൽ രോഗികളെ സൃഷ്ടിക്കാൻ വേണ്ടി 1997 മുതൽ 126 നു മുകളിൽ ബ്ലഡ് ഷുഗർ എന്നതു രോഗം ആക്കി .
➡ അങ്ങനെ കൂടുതൽ ജനങ്ങൾ രോഗികൾ ആയി .
➡ ദ്രോഹം അവിടം കൊണ്ടു അവസാനിച്ചില്ല.
➡ 2003 ൽ അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ അതു 100 ആയി കുറച്ചു. 100 നു മുകളിൽ ഉള്ളവരെ എല്ലാം അവർ രോഗികൾ ആക്കി .
➡ അങ്ങിനെ ഓരോ രാജ്യത്തെയും പകുതിയോളം ജനങ്ങൾ പ്രമേഹ രോഗികൾ ആക്കപ്പെട്ടു .
➡ അമിതം ആയ രാസ മരുന്നുകളുടെ ഉപയോഗം വൃക്ക രോഗം ഉണ്ടാക്കി . ആന്തരിക അവയവങ്ങൾ നശിച്ചു തുടങ്ങി.
➡ വൃക്ക രോഗത്തിനു കാരണം ഷുഗർ നിയന്ത്രണത്തിൽ ആകാത്തത് ആണു എന്നു വൈദ്യ സംമൂഹം ജനങ്ങളെ പഠിപ്പിച്ചു .
➡ ശരീരത്തിൽ അധികമായിട്ടുള്ള ഷുഗർ കൂടുതൽ വെളളം കുടിച്ചാൽ മൂത്രത്തിൽ കുടി തന്നെ പുറം തള്ളപ്പെടും എന്നുളള സത്യം ജനങ്ങൾക്ക് അറിയില്ല .
➡ ഷുഗർ രോഗി ആയ വ്യക്തി എന്നും രോഗി ആയി തുടരണം എന്ന ആസുത്രിതം ആയ ലക്ഷ്യത്തോടെ ആണു രോഗിയെ കൊണ്ടു രാസ വിഷം തീറ്റിക്കുന്നത്.
ഈക്കഥ തന്നെ ബ്ലഡ് പ്രഷർ ലവലിന്റെ പിന്നാമ്പുറങ്ങളിലേക്ക് പോയാലും കിട്ടും.
FDA യും മരുന്നു കമ്പനികളും തമ്മിലുള്ള ടൈ അപ്പ്,
പണം വാങ്ങൽ, കൊളസ്ട്രോൾ ലെവൽ താഴ്ത്തൽ,
ഒന്നും യാതൊരു മാറ്റവുമില്ലാതെ ആവർത്തിക്കുന്നു.
മെഡിസിന്‍ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരാരും സ്വന്തമായി ഗവേഷണം നടത്തിയിട്ടല്ല ബിരുദം നേടി ഇറങ്ങുന്നത്. തങ്ങളെ പറഞ്ഞു പഠിപ്പിക്കുന്ന ഇത്തരം തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവരും രോഗ നിര്‍ണ്ണയം നടത്തുന്നതും മരുന്ന് നിര്‍ദേശിക്കുന്നതും.
ഹൈ BP , കൊളസ്ട്രോൾ എന്നിവ രോഗം ആണു എന്ന ധാരണ ഉണ്ടാക്കി ജനങ്ങളെ കൊണ്ടു രാസ മരുന്നു തീറ്റിച്ചു തുടങ്ങിയ 1987 നു ശേഷം അറ്റാക്ക് 200 ഇരട്ടിയിൽ അധികം വർദ്ധിച്ചു ...
2000 മരുന്നുകൾ കഴിഞ്ഞ മാസം മാത്രം നിരോധിച്ചു. ബാക്കിയുള്ളവ ദയാവധം കാത്ത് കിടക്കുന്നു.
കഴിച്ചവരെ നിരോധിക്കുമോ?
മരുന്നു പരീക്ഷണങ്ങളിൽ കൊല്ലപ്പെട്ടവർ പതിനായിരങ്ങൾ
കരൾ തകർന്നവർ,
വൃക്ക തകർന്നവർ,
ഹൃദയം തകർന്നവർ,
പാൻക്രിയാസ് തകർന്നവർ എത്ര?
നമ്മുടെ ആരോഗ്യം നമ്മുടെ മാത്രം ഉത്തരവാദിത്തം
Share to our brothers and sisters
You are doing a social help
Tuesday, October 4, 2016
ദീപാവലി ആഘോഷവേളയില്‍ സ്വദേശി ഉൽപന്നങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം.
ദീപാവലി ആഘോഷവേളയില്‍ സ്വദേശി ഉൽപന്നങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം. ബിജെപി എംപിമാർക്ക് അയച്ച കത്തിലാണ് ഈ നിര്‍ദ്ദേശം. ബിജെപി സംഘടനാ തലത്തിലും ഈ സന്ദേശം പ്രചരിപ്പിക്കും. പാക്കിസ്ഥാന് പിന്തുണ നൽകുന്ന ചൈനയ്ക്കെതിരെയുള്ള പോരാട്ടതന്ത്രമായി ഇത് വിലയിരുത്തപ്പെടുന്നു. ഇന്ത്യന്‍ വിപണി അടക്കിവാഴുന്ന 'Made In China' ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച് സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുകവഴി ചൈനക്കെതിരെ ഒരു ഒളിയുദ്ധം നടത്താനൊരുങ്ങുകയാണ് ഇന്ത്യ.
കടപ്പാട് #AmritaTV
Subscribe to:
Posts (Atom)