Wednesday, October 12, 2016

രാവിലെ എഴുനെല്ക്കുമ്പോൾ പ്രാത്ഥിക്കേണ്ടത് (കരദർശനം)

രാവിലെ എഴുനെല്ക്കുമ്പോൾ വലതു വശം തിരിഞ്ഞ് എഴുനേറ്റു ഇരുന്ന്‌ രണ്ടു കൈകളും നോക്കി  പ്രാത്ഥിക്കേണ്ടത്

കരദർശനം  :

കരാഗ്രേ വസതേ ലക്ഷ്മി
കരമധ്യേ സരസ്വതി
കരമൂലേ ഗോവിന്ദം
പ്രഭാതേ കരദർശനം 

Sunday, October 9, 2016

നവരാത്രി മഹാത്മ്യം


നവരാത്രി മഹാത്മ്യം

നവരാത്രി മഹാത്മ്യം

ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റെയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു.

ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാര്‍ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്. മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്.

Saturday, October 8, 2016

വിദ്യാരംഭം

വിദ്യാരംഭം



കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന ഹൈന്ദവാചാരമാണ് വിദ്യാരംഭം. കുട്ടികൾക്ക് രണ്ടരയ്ക്കും മൂന്ന് വയസ്സിനും ഇടക്കാണ് ഈ ചടങ്ങ് നടത്തുന്നത്.
ക്ഷേത്രങ്ങളിൽ വിദ്യാരംഭം നടത്തുന്നത് ഈ ദിവസമാണ്. അറിവിന്റെ ആരംഭമാണ് വിദ്യാരംഭം. കുട്ടികൾക്ക് മൂന്നാം വയസ്സിലാണ് ഈ ചടങ്ങ് നടത്തുന്നത്. കേരളത്തിൽ അക്ഷരാഭ്യാസം അല്ലെങ്കിൽ എഴുത്തിനിരുത്ത് എന്നും ഇത് അറിയപ്പെടുന്നു. മാതാപിതാക്കൾ കുട്ടികളെ പ്രധാനമായും ക്ഷേ­ത്ര­ങ്ങ­ളിലെത്തിച്ചാണ് ചടങ്ങ് നടത്തുന്നത്.
വിദ്യാരംഭം ഗണപതി പൂജയോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് വിദ്യാദേവതയായ സരസ്വതീ ദേവിക്കു പ്രാർത്ഥന നടത്തുന്നു. കുട്ടിയെ മടിയിൽ ഇരുത്തിയശേഷം ഗുരു സ്വർണമോതിരം കൊണ്ടു നാവിൽ "ഹരിശ്രീ" എന്നെഴുതുന്നു. ഹരി എന്നത് ദൈവത്തേയും ശ്രീ എന്നത് അഭിവൃദ്ധിയേയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു. അതിനുശേഷം കുട്ടിയുടെ വലതു കയ്യിലെ ചൂണ്ടുവിരൽ കൊണ്ട് ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ "ഓം ഹരി ശ്രീ ഗണപതയെ നമഃ" എന്ന് എഴുതിക്കുന്നു. ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ എഴുതുന്നത് അറിവ് ആർജിക്കുന്നതിനേയും പൂഴിമണലിൽ എഴുതുന്നത് അറിവ് നിലനിർത്തുന്നതിനേയും സൂചിപ്പിക്കുന്നു.

http://muladhara08.blogspot.com/2016/10/blog-post_8.html

Wednesday, October 5, 2016

ഷുഗർ, പ്രഷർ, കൊളസ്ട്രോൾ , എന്നതു തട്ടിപ്പോ വൈദ്യ ശാസ്ത്രത്തിന്റെ അജ്ഞതയോ ?



       

➡  1994 നു മുന്പ് മൂത്രത്തിലെ  ഷുഗർ,...,  urine strip ഉപയോഗിച്ചു  green, yellow, red,   എന്ന തൊതിൽ ആണു അളന്നിരുന്നത് . 

➡ രക്തത്തിൽ 180 നു മുകളിൽ പഞ്ചസാര ഉണ്ടായാൽ   അതു മൂത്രത്തിൽ കൂടി  ശരീരം പുറം തള്ളും എന്നതാണു  സത്യം . 
""അതു ശരീരത്തിന്റെ ശുദ്ധീകരണ പ്രക്രിയ ആണു.""

➡ "മൂത്രത്തിലെ പഞ്ചസാര" അന്നു നിർണയിച്ചത്....
     
➡ green*** രോഗം ഇല്ല ( 180 വരെ)

➡   yellow, ****   200 നു  മുകളിൽ (medium)

➡  red ****  240 നു മുകളിൽ... എന്നു വേണം അനുമാനിക്കാൻ. 

➡  1994 ഓടു കുടി വൈദ്യ ശാസത്രം ബ്ലഡ്‌ ഷുഗർ ടെസ്റ്റും, അതിനു രാസ മരുന്നും ആയി മുന്നോട്ടു വന്നു.  

കച്ചവട താല്പര്യം മുന്നിൽ കണ്ടു  കൊണ്ടു 140 നു മുകളിൽ  ബ്ലഡ്‌ ഷുഗർ  ഉള്ളതു രോഗം ആണു എന്നു  അവർ വിധി എഴുതി.  
  

➡   മരുന്നു കമ്പനികളുടെ ആവശ്യ പ്രകാരം കൂടുതൽ രോഗികളെ സൃഷ്ടിക്കാൻ വേണ്ടി 1997 മുതൽ 126 നു മുകളിൽ ബ്ലഡ്‌ ഷുഗർ എന്നതു രോഗം ആക്കി . 

➡   അങ്ങനെ കൂടുതൽ  ജനങ്ങൾ രോഗികൾ ആയി .

➡ ദ്രോഹം അവിടം കൊണ്ടു അവസാനിച്ചില്ല.

➡    2003 ൽ അമേരിക്കൻ ഡയബറ്റിസ്  അസോസിയേഷൻ അതു 100 ആയി കുറച്ചു. 100 നു മുകളിൽ ഉള്ളവരെ എല്ലാം അവർ രോഗികൾ ആക്കി . 

➡    അങ്ങിനെ ഓരോ രാജ്യത്തെയും പകുതിയോളം ജനങ്ങൾ പ്രമേഹ രോഗികൾ ആക്കപ്പെട്ടു .

➡    അമിതം ആയ രാസ മരുന്നുകളുടെ ഉപയോഗം വൃക്ക രോഗം ഉണ്ടാക്കി . ആന്തരിക അവയവങ്ങൾ നശിച്ചു തുടങ്ങി.

➡    വൃക്ക രോഗത്തിനു കാരണം ഷുഗർ നിയന്ത്രണത്തിൽ ആകാത്തത് ആണു  എന്നു വൈദ്യ സംമൂഹം ജനങ്ങളെ പഠിപ്പിച്ചു .

➡    ശരീരത്തിൽ അധികമായിട്ടുള്ള ഷുഗർ കൂടുതൽ വെളളം കുടിച്ചാൽ  മൂത്രത്തിൽ കുടി തന്നെ പുറം തള്ളപ്പെടും എന്നുളള സത്യം ജനങ്ങൾക്ക് അറിയില്ല .

➡  ഷുഗർ രോഗി ആയ വ്യക്തി എന്നും രോഗി ആയി തുടരണം എന്ന ആസുത്രിതം ആയ ലക്ഷ്യത്തോടെ ആണു രോഗിയെ കൊണ്ടു രാസ വിഷം തീറ്റിക്കുന്നത്. 


ഈക്കഥ തന്നെ ബ്ലഡ് പ്രഷർ ലവലിന്റെ പിന്നാമ്പുറങ്ങളിലേക്ക് പോയാലും കിട്ടും.
FDA യും മരുന്നു കമ്പനികളും തമ്മിലുള്ള ടൈ അപ്പ്,
പണം വാങ്ങൽ, കൊളസ്ട്രോൾ ലെവൽ താഴ്ത്തൽ,
ഒന്നും യാതൊരു മാറ്റവുമില്ലാതെ ആവർത്തിക്കുന്നു.

മെഡിസിന്‍ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരാരും സ്വന്തമായി  ഗവേഷണം നടത്തിയിട്ടല്ല ബിരുദം നേടി  ഇറങ്ങുന്നത്. തങ്ങളെ പറഞ്ഞു പഠിപ്പിക്കുന്ന ഇത്തരം തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവരും രോഗ നിര്‍ണ്ണയം നടത്തുന്നതും മരുന്ന് നിര്‍ദേശിക്കുന്നതും. 

ഹൈ BP , കൊളസ്ട്രോൾ എന്നിവ രോഗം ആണു എന്ന ധാരണ ഉണ്ടാക്കി ജനങ്ങളെ കൊണ്ടു രാസ മരുന്നു തീറ്റിച്ചു തുടങ്ങിയ 1987 നു  ശേഷം അറ്റാക്ക്‌ 200 ഇരട്ടിയിൽ അധികം വർദ്ധിച്ചു ...

2000 മരുന്നുകൾ കഴിഞ്ഞ മാസം മാത്രം നിരോധിച്ചു. ബാക്കിയുള്ളവ ദയാവധം കാത്ത് കിടക്കുന്നു.
കഴിച്ചവരെ നിരോധിക്കുമോ?

മരുന്നു പരീക്ഷണങ്ങളിൽ കൊല്ലപ്പെട്ടവർ പതിനായിരങ്ങൾ
കരൾ തകർന്നവർ,
വൃക്ക തകർന്നവർ,
ഹൃദയം തകർന്നവർ,
പാൻക്രിയാസ് തകർന്നവർ എത്ര?

നമ്മുടെ ആരോഗ്യം നമ്മുടെ മാത്രം ഉത്തരവാദിത്തം


Share to our brothers and sisters 


You are doing a social help

ഗണപതി സ്തുതി

ഗണപതി സ്തുതി
ഗണപതി



ഗജാനനം ഭൂത ഗണാദി സേവിതം
കപിത്ഥ ജമ്പൂ ഫല സാര ഭക്ഷിതം
ഉമാ സുതം ശോക വിനാശ കാരണം
നമാമി വിഘ്നേശ്വര പാദ പങ്കജം

ഗുരുവന്ദനം (Guru Vandanam)

ഗുരുവന്ദനം

ഗുരു

ഗുരുർ ബ്രഹ്മഃ ഗുരുർ വിഷ്ണുഃ
ഗുരുർ ദേവോ മഹേശ്വരഃ

ഗുരുഃ സാക്ഷാൽ പരം ബ്രഹ്മ
തസ്മൈഃ ശ്രീ ഗുരവേ നമഃ !

Tuesday, October 4, 2016

ദീപാവലി ആഘോഷവേളയില്‍ സ്വദേശി ഉൽപന്നങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം.


ദീപാവലി ആഘോഷവേളയില്‍ സ്വദേശി ഉൽപന്നങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം. ബിജെപി എംപിമാർക്ക് അയച്ച കത്തിലാണ് ഈ നിര്‍ദ്ദേശം. ബിജെപി സംഘടനാ തലത്തിലും ഈ സന്ദേശം പ്രചരിപ്പിക്കും. പാക്കിസ്ഥാന് പിന്തുണ നൽകുന്ന ചൈനയ്ക്കെതിരെയുള്ള പോരാട്ടതന്ത്രമായി  ഇത് വിലയിരുത്തപ്പെടുന്നു. ഇന്ത്യന്‍ വിപണി അടക്കിവാഴുന്ന 'Made In China' ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച് സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുകവഴി ചൈനക്കെതിരെ ഒരു ഒളിയുദ്ധം നടത്താനൊരുങ്ങുകയാണ് ഇന്ത്യ.

കടപ്പാട് #AmritaTV

വടക്കുംനാഥൻ ക്ഷേത്രം - തൊഴേണ്ട രീതികൾ

തൊഴേണ്ട രീതികൾ






ആദ്യം ശ്രീമൂലസ്ഥാനത്ത് തൊഴുക. രാവിലെയാണെങ്കിൽ അരയാലിന് ഏഴുവലം വയ്ക്കുന്നതും ഉത്തമം. തുടർന്ന് പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്ത് കടന്ന് കലിശിലയെ വന്ദിച്ച് പ്രദക്ഷിണമായി വന്ന് ശ്രീകൃഷ്ണനെ വന്ദിയ്ക്കുക. തുടർന്ന് വടക്കേ നടയിലൂടെ പ്രദക്ഷിണം വച്ച് വടക്കുപടിഞ്ഞാറേ നാലമ്പലക്കെട്ടിലെത്തി ഋഷഭനെ വന്ദിയ്ക്കുക. ഋഷഭൻ സദാ ധ്യാനനിമഗ്നനും നഗ്നനുമായതിനാൽ കൈകൊട്ടിത്തൊഴുത്, വസ്ത്രത്തിൽനിന്ന് ഒരു നൂലെടുത്ത് വേണം ദർശനം നടത്താൻ. തുടർന്ന് വടക്കേ നടയിലെ ഓവിന്റെ അരികിലൂടെ നാലമ്പലത്തിനകത്ത് കടന്ന് മണ്ഡപത്തിന് മുന്നിലെത്തി വടക്കുംനാഥനെ തൊഴുക. തുടർന്ന് മണ്ഡപത്തിന്റെ തെക്കുഭാഗത്തുകൂടെ പടിഞ്ഞാറേ നാലമ്പലക്കെട്ടിൽ പോയി നന്തിയെയും വാസുകീശായിയേയും നൃത്തനാഥനേയും തൊഴുതശേഷം മണ്ഡപത്തിന്റെ വടക്കുഭാഗത്തുകൂടെ വീണ്ടും ശ്രീകോവിലിന് മുന്നിലെത്തി വടക്കുംനാഥനെ വന്ദിയ്ക്കുക. തുടർന്ന് മണ്ഡപത്തിലിരുന്ന് നാമം ജപിയ്ക്കുന്ന ബ്രാഹ്മണരെയും വന്ദിച്ചശേഷം പാർവ്വതീദേവിയെ തൊഴാൻ കിഴക്കേ നടയിലേയ്ക്ക് പോകുക. തുടർന്ന് തിരിച്ചുവന്ന് ഗണപതിയെ തൊഴുക. പിന്നെ ശങ്കരനാരായണനെയും ശ്രീരാമനെയും വന്ദിച്ചുകഴിഞ്ഞാൽ കിഴക്കോട്ട് തിരിഞ്ഞുനിന്ന് സൂര്യനമസ്കാരം നടത്തേണ്ടതുണ്ട്. ഈ രീതിയിൽ മൂന്നുതവണ പ്രദക്ഷിണം വച്ചശേഷം നാലമ്പലത്തിന് പുറത്ത് കടക്കുക.
തുടർന്ന് പ്രദക്ഷിണമായി വടക്കുകിഴക്കേമൂലയിലെത്തി പരശുരാമനെ വന്ദിച്ചശേഷം സിംഹോദരനെ തൊഴാനായി തെക്കുപടിഞ്ഞാട്ട് നടക്കുക. സിംഹോദരനെ തൊഴുതുകഴിഞ്ഞാൽ ശ്രീകോവിലിന് വടക്കുപടിഞ്ഞാറുഭാഗത്ത് നാലമ്പലച്ചുവരിലെ ഒരു ദ്വാരത്തിലൂടെ വടക്കുംനാഥന്റെ താഴികക്കുടം കണ്ടുതൊഴുതുകഴിഞ്ഞാൽ അടുത്തുള്ള തറയിൽ കയറി വടക്കുകിഴക്കോട്ട് തിരിഞ്ഞ് കാശീവിശ്വനാഥനെ വന്ദിയ്ക്കുക. പിന്നീട് പ്രദക്ഷിണം വയ്ക്കുമ്പോൾ തെക്കുകിഴക്കേമൂലയിൽ ഒരു തറ കാണാം. അതിൽ കയറിനിന്ന് വടക്കുകിഴക്കോട്ട് തിരിഞ്ഞ് ചിദംബരനടരാജനെയും തെക്കുകിഴക്കോട്ട് തിരിഞ്ഞ് രാമേശ്വരം രാമനാഥസ്വാമിയെയും വന്ദിയ്ക്കുക. തുടർന്ന് തെക്കേ ഗോപുരത്തിനടുത്തുള്ള തറയിൽ കയറിനിന്ന് തെക്കോട്ട് തിരിഞ്ഞ് ഊരകത്തമ്മത്തിരുവടിയെയും കൂടൽമാണിക്യസ്വാമിയെയും അതിന് പടിഞ്ഞാറുള്ള ആൽത്തറയിൽ കയറിനിന്ന് തെക്കുപടിഞ്ഞാട്ട് തിരിഞ്ഞ് കൊടുങ്ങല്ലൂരമ്മയെയും വടക്കോട്ട് തിരിഞ്ഞ് പ്രധാനശ്രീകോവിലുകളുടെ താഴികക്കുടങ്ങളെയും വന്ദിയ്ക്കുക. തുടർന്ന് വ്യാസശിലയിലെത്തി വേദവ്യാസമഹർഷിയെ വന്ദിച്ച് വിദ്യാരംഭമന്ത്രം കുറിച്ച് മരച്ചുവട്ടിലെ ദക്ഷിണാമൂർത്തിയെ തൊഴുതശേഷം പ്രദക്ഷിണമായി വന്ന് അയ്യപ്പനെ തൊഴുക. അയ്യപ്പനെ തൊഴുതുകഴിഞ്ഞാൽ തുടർന്ന് മൃതസഞ്ജീവനിത്തറയിലേയ്ക്ക് ചെല്ലുക. അവിടെ എന്നും പൂവുള്ള ഒരു ചെടിയുണ്ട്. അതിലെ പൂവെടുത്ത് തലയിൽ തൊട്ടാൽ പിന്നെ ഒരു വർഷത്തേയ്ക്ക് വീട്ടിൽ മരണം നടക്കില്ലെന്നാണ് വിശ്വാസം. ഇതേ തറയിൽ അദൃശ്യനായി വാഴുന്ന ഹനുമാൻ സ്വാമിയെ വന്ദിച്ച് വേട്ടേയ്ക്കരനെ തൊഴാൻ ചെല്ലുക. ശത്രുനാശത്തിന് വേട്ടേയ്ക്കരനെ തൊഴുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. പിന്നെ അതിന് വടക്കുഭാഗത്തുള്ള നാഗത്തറയിലും ശംഖചക്രപ്രതിഷ്ഠയിലും തൊഴുതശേഷം ശങ്കരാചാര്യരെ വന്ദിയ്ക്കുക. തുടർന്ന് ക്ഷേത്രത്തിലെ ഇലഞ്ഞിത്തറയിലും തൊഴുത് പുറത്ത് കടക്കുക.
ഇങ്ങനെ ക്രമപ്രകാരം വന്ദിച്ചാൽ ദർശനം പൂർണമായി. 3 കിലോമീറ്ററാണ് മൊത്തം പ്രദക്ഷിണം. ക്ഷേത്രത്തിനുചുറ്റും സ്വരാജ് റൗണ്ട് പണിതിരിക്കുന്നു. പറ്റുമെങ്കിൽ നടുവിലാൽ, മണികണ്ഠനാൽ ക്ഷേത്രങ്ങളിലും ദർശനം നടത്താവുന്നതാണ്.

വടക്കുംനാഥൻ ക്ഷേത്രം - ഐതിഹ്യം

വടക്കുംനാഥൻ ക്ഷേത്രം - ഐതിഹ്യം

ഇരുപത്തൊന്ന് വട്ടം ക്ഷത്രിയരെ കൂട്ടക്കൊല ചെയ്തതിന്റെ പ്രായശ്ചിത്തമായി പരശുരാമൻ തനിയ്ക്ക് ലഭിച്ച ഭൂമിയെല്ലാം ബ്രാഹ്മണർക്ക് ദാനം ചെയ്തു.
അവിടങ്ങളിലെല്ലാം അദ്ദേഹം അവർക്ക് ആരാധന നടത്താൻ ക്ഷേത്രങ്ങളും നിർമ്മിച്ചുകൊടുത്തു. കൂട്ടത്തിൽ പ്രധാനപ്പെട്ടതായിരുന്നു അദ്ദേഹം തന്നെ മഴുവെറിഞ്ഞ് സൃഷ്ടിച്ച കേരളഭൂമി. കേരളത്തിലെ ബ്രാഹ്മണർക്ക് ആരാധന നടത്താനായി പരശുരാമൻ നൂറ്റെട്ട് ശിവക്ഷേത്രങ്ങളും നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളും അഞ്ച് ശാസ്താക്ഷേത്രങ്ങളും ഏതാനും വിഷ്ണുക്ഷേത്രങ്ങളും നിർമ്മിച്ചുകൊടുത്തു. അവയിൽ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിന്റെ ഉത്ഭവത്തിനുപിന്നിൽ ഒരു ഐതിഹ്യമുണ്ട്.
അതിങ്ങനെ:
ഒരുദിവസം കൈലാസത്തിലെത്തിയ പരശുരാമൻ താൻ പുതുതായി നിർമ്മിച്ച ഭൂമിയെക്കുറിച്ച് ശിവഭഗവാനോട് സംസാരിയ്ക്കുകയും അവിടെ വാണരുളണമെന്ന് അഭ്യർത്ഥിയ്ക്കുകയും ചെയ്തു. എന്നാൽ ആദ്യം ശിവൻ വിസമ്മതിച്ചു. പിന്നീട് പാർവ്വതീദേവി അഭ്യർത്ഥിച്ചപ്പോൾ മാത്രമാണ് ഭഗവാൻ സമ്മതം മൂളിയത്. ഉടനെത്തന്നെ ശിവപാർഷദന്മാരായ നന്തികേശ്വരൻ, സിംഹോദരൻ, ഭൃംഗീരടി തുടങ്ങിയവരും ശിവപുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യനും അടക്കം കൈലാസവാസികളെല്ലാവരും കൂടി ഭാർഗ്ഗവഭൂമിയിലേയ്ക്ക് പുറപ്പെട്ടു. അവർ ഭാർഗ്ഗവഭൂമിയിൽ ഒരു സ്ഥലത്തെത്തിയപ്പോൾ പെട്ടെന്നൊരു സ്ഥലത്തുവച്ച് പെട്ടെന്ന് യാത്ര നിന്നു. അവിടെ ഒരു ഉഗ്രതേജസ്സ് കണ്ട പരശുരാമൻ പ്രതിഷ്ഠയ്ക്ക് ഏറ്റവും ഉചിതമായ സ്ഥലം അതുതന്നെയെന്ന് മനസ്സിലാക്കി. ഉടനെത്തന്നെ അദ്ദേഹം ശിവനോട് അവിടെ കുടികൊള്ളണമെന്ന് അഭ്യർത്ഥിച്ചു. ശിവൻ ഉടനെത്തന്നെ പാർവ്വതീസമേതം അങ്ങോട്ട് എഴുന്നള്ളി. ആ സമയത്ത് അവിടെ പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവിനോട് തന്റെ തെക്കുഭാഗത്തിരിയ്ക്കാൻ പറഞ്ഞ ശിവൻ സ്വയം ഒരു ജ്യോതിർലിംഗമായി മാറി വടക്കുഭാഗത്ത് കുടികൊണ്ടു. അങ്ങനെയാണ് പ്രതിഷ്ഠയ്ക്ക് വടക്കുംനാഥൻ എന്ന പേരുണ്ടായത്. ക്ഷേത്രമതിൽക്കെട്ടിനുപുറത്ത് വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു ആൽമരത്തിന്റെ തറയിലാണ് ഇത് സംഭവിച്ചതെന്ന് പറയപ്പെടുന്നു. ഇന്ന് അവിടം ശ്രീമൂലസ്ഥാനം എന്നറിയപ്പെടുന്നു. ശ്രീമൂലസ്ഥാനത്ത് ഇന്നും ദിവസവും വിളക്കുവയ്പുണ്ട്. തുടർന്ന് ശ്രീമൂലസ്ഥാനത്തുനിന്നും ശൈവവൈഷ്ണവതേജസ്സുകളെ ആവാഹിച്ച് പരശുരാമൻ തന്നെ ഇന്നത്തെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. അതിനുശേഷം യഥാവിധി പൂജകൾ കഴിച്ച അദ്ദേഹം തുടർന്ന് ക്ഷേത്രത്തിന്റെ വടക്കുകിഴക്കേമൂലയിൽ അന്തർദ്ധാനം ചെയ്തു. ഇന്ന് അവിടെ പരശുരാമസ്മരണയിൽ ദീപപ്രതിഷ്ഠ നടത്തിയിട്ടുണ്ട്.

വടക്കുംനാഥൻ ക്ഷേത്രo - തൃശ്ശിവപേരൂർ



വടക്കുംനാഥൻ -  തൃശ്ശിവപേരൂർ 
തൃശ്ശിവപേരൂർ (തൃശ്ശൂർ ) നഗരഹൃദയത്തിലുള്ള (കേരളം, ഇന്ത്യ) ചെറിയ കുന്നായ, തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വടക്കുകിഴക്കു മൂലയിൽ നിന്നുള്ള ദൃശ്യം
മുമ്പിൽ വലിയ നമസ്കാരമണ്ഡപമുള്ള വലിയ വട്ടശ്രീകോവിലിലാണ് ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാട്ടഭിമുഖമായാണ് പ്രതിഷ്ഠ. പാർവ്വതീസമേതനായി കൈലാസത്തിലമരുന്ന സദാശിവൻ എന്നതാണ് പ്രതിഷ്ഠാസങ്കല്പം. പരബ്രഹ്മസങ്കല്പവുമുണ്ട്. മറ്റ് ശിവക്ഷേത്രങ്ങളിലേതുപോലെ ഇവിടെയും ശിവലിംഗമാണ് പ്രതിഷ്ഠ. എന്നാൽ ദിവസേന നടക്കുന്ന നെയ്യഭിഷേകം മൂലം ശിവലിംഗം കാണാൻ കഴിയില്ല. അഭിഷേകം കഴിഞ്ഞും നെയ്യ് നീക്കം ചെയ്യുന്നില്ല എന്നതാണ് ഇതിനുള്ള കാരണം. അങ്ങനെ നെയ്യ് അടിഞ്ഞുകൂടി സ്വയം ഒരു ശിവലിംഗം രൂപപ്പെട്ടു. അതാണ് ഇന്ന് ക്ഷേത്രത്തിൽ വരുന്ന ഭക്തർ ദർശിയ്ക്കുന്നത്. ഭഗവാന്റെ വാസസ്ഥാനമായ കൈലാസപർവ്വതത്തെയും അമർനാഥ് ക്ഷേത്രത്തിലെ മഞ്ഞുകൊണ്ടുള്ള ശിവലിംഗത്തെയും ഇത് അനുസ്മരിപ്പിയ്ക്കുന്നു.
വട്ടശ്രീകോവിലിൽ മൂന്നാമത്തെ അറയായ ഗർഭഗൃഹത്തിനുള്ളിൽ നെയ്യ് കൊണ്ട് മൂടി മനുഷ്യദൃഷ്ടിയ്ക്ക് ഗോചരനാകാത്ത വിധത്തിൽ ജ്യോതിർലിംഗമായി വടക്കുംനാഥൻ ദർശനമരുളുന്നു. ജ്യോതിർലിംഗത്തിൽ ഏകദേശം എട്ടൊമ്പതടി ഉയരത്തിൽ 25 അടിയോളം ചുറ്റളവിൽ നെയ്മല സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. അന്തരീക്ഷത്തിലെ താപവും ദീപങ്ങളുടെ ചൂടും കൊണ്ടുപോലും ഇതിനു നാശം സംഭവിക്കുന്നില്ല. ശിവലിംഗം കാണാൻ കഴിയാത്ത ഏകക്ഷേത്രം കൂടിയാണ് വടക്കുംനാഥക്ഷേത്രം.
നെയ്മലയിൽ ദർശനത്തിനുവേണ്ടി ചന്ദ്രക്കലകൾ ചാർത്തുന്നുണ്ട്. നെയ്മല ഇടിയുകയാണെങ്കിൽ ആ ഭാഗത്തുള്ള ദേശങ്ങൾക്ക് അനിഷ്ടം സംഭവിക്കുമെന്നു് കരുതുന്നു. 2006 നവംബർ 19ന് അത്തരത്തിലൊരു സംഭവമുണ്ടായി. ക്ഷേത്രനട അടച്ചുപോയ സമയത്ത് ഉഗ്രമായ തീപ്പിടുത്തമുണ്ടായി നെയ്യ് മുഴുവൻ ഉരുകിപ്പോയി. എന്നാൽ ശിവലിംഗം ദർശനീയമായില്ല. 2005ൽ ക്ഷേത്രത്തിൽ നടന്ന ദേവപ്രശ്നത്തിൽ ക്ഷേത്രത്തിൽ അഗ്നിബാധയുണ്ടാകും എന്ന് പറഞ്ഞിരുന്നു. അതിന് പ്രതിവിധിയായി അതിരുദ്രമഹായജ്ഞം നടത്താനിരിക്കുമ്പോഴായിരുന്നു അഗ്നിബാധ.
നെയ്യഭിഷേകം തന്നെയാണ് വടക്കുംനാഥന്റെ പ്രധാന വഴിപാടും. ശുദ്ധമായ ആറിടങ്ങഴി പശുവിൻ നെയ്യാണ് ഇവിടെ അഭിഷേകത്തിന് ഉപയോഗിയ്ക്കുന്നത്. അഭിഷേകത്തെത്തുടർന്നുണ്ടാകുന്ന നെയ്മലയ്ക്ക് ബലമുണ്ടാക്കാനായി ഇളനീരഭിഷേകവും നടത്തിവരുന്നു. ധനുമാസത്തിലെ തിരുവാതിര കഴിഞ്ഞുവരുന്ന മൂന്ന് തിങ്കളാഴ്ചകളിൽ ഇതിന്റെ 101 മടങ്ങ് നെയ്യും 1001 മടങ്ങ് ഇളനീരും അഭിഷേകം ചെയ്യാറുണ്ട്. ദേവസ്വം വകയും ഭക്തരുടെ വകയും വഴിപാടുണ്ട്. കൂടാതെ കൂവളമാല, പിൻവിളക്ക്, ഉദയാസ്തമനപൂജ, ഉമാമഹേശ്വരപൂജ, കതിനവെടി തുടങ്ങിയവയും വഴിപാടുകളിൽ പ്രധാനം.